എടപ്പാളിൽ ലോകോത്തര നിലവാരത്തിൽ അഞ്ച് നിലകളിലായി പണിതുയർത്തിയ "ഫോറം സെൻറർ " ആഗസ്റ്റ് 21 ഞായറാഴ്ച രാവിലെ 10.30 ന് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നു.
അന്താരാഷ്ട്ര വാണിജ്യ വിപണന രംഗത്തെ പ്രമുഖ സ്ഥാപനമായ നെസ്റ്റൊ, ട്രൻഡ്സ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളാണ് "ഫോറം സെൻററിൽ " യാഥാർത്ഥ്യമാകുന്നത്.
കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരുക്കുന്ന ഫൺ ഫോറം അവിസ്മരണീയമായ ആനന്ദ നിമിഷങ്ങൾ കുടുംബങ്ങൾക്ക് സമ്മാനിക്കുമെന്നും ഉദ്ഘാടന ദിവസം സന്ദർശകര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.