കുന്നംകുളം : യുവാവ് ഷോക്കേറ്റ് മരിച്ചു. കർഷകനും ഫോട്ടോ ഗ്രാഫറുമായ തൃശൂർ പഴഞ്ഞി ജറുസലേം സ്വദേശി ഷൈജുവാണ് മരിച്ചത്.
കൃഷിയിടത്തിൽ മോട്ടോറിൻ്റെ തകരാർ പരിഹരിക്കുന്നതിനിടെ അബദ്ധത്തിൽ ഷോക്കേൽക്കുകയായിരുന്നു. ഉടനെ ഷൈജുവിനെ കുന്നംകുളത്തെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പഴഞ്ഞി ജറുസലേമിലെ ബീറ്റ സ്റ്റുഡിയോ ഉടമയായ ഷൈജു, അരുവായി പാടശേഖര സമിതി പ്രസിഡണ്ടാണ്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.
