വളാഞ്ചേരി : ദേശീയപാത 66 ലെ സ്ഥിരം അപകടം മേഖലയായ വട്ടപ്പാറയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം.
കോഴിക്കോട് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന റിറ്റ്സ് കാർ ഇതേ ദിശയിൽ പോവുകയായിരുന്ന ഇതേ ദിശയിൽ പോവുകയായിരുന്ന സ്കൂട്ടറിന്‍റെ പിറകിലടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽ പുത്തനത്താണി സ്വദേശി അരീക്കാടൻ വീട്ടിൽ സമീഹ് (32) ഗുതരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. വട്ടപ്പാറ താഴെ അർബൻ ഹോസ്പിറ്റലിന് സമീപത്ത് വെച്ച് ശനിയാഴ്ച വൈകിട്ട് 5:30 നാണ് സംഭവം.
അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് മുമ്പിലുണ്ടായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം കാർ ബൈക്കുമായി സമീപത്തെ പറമ്പിലക്ക് പോവുകയാണുണ്ടായതെന്നും ബൈക്ക് യാത്രക്കാരൻ ഹെൽമെറ്റ് ധരിച്ചത് കൊണ്ട് ജീവൻ തിരികെ ലഭിച്ചതെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
വളാഞ്ചേരി പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.