'മലബാർ ഫെസ്റ്റ് ' ഇന്ന് മുതൽ എടപ്പാൾ സഫാരി മൈതാനിയിൽ

 


എടപ്പാൾ: കുടുംബങ്ങൾക്ക് ആനന്ദ നിർഭരമായ  കാഴ്ചകളും വിരുന്നുകളുമായി എടപ്പാൾ സഫാരി വില്ലേജിൽ മലബാർ ഫെസ്റ്റിന് ശനിയാഴ്ച തിരശീല ഉയരും.


വിവിധ എന്റർടൈൻമെന്റും സഫാരി വില്ലേജും ചേർന്ന് സഫാരി മൈതാനിയിലെ അഞ്ച് ഏക്കറിൽ ഒരുക്കുന്ന മലബാർ ഫെസ്റ്റിൽ ബാഹുബലി, കെ.ജി.എഫ്. സിനിമകളുടെ സെറ്റുകൾ ഒരുക്കിയ കലാകാരൻമാർ ഒരുക്കിയ ന്യൂയോർക്ക് പട്ടണത്തിന്റെ നേർക്കാഴ്ച മുതൽ ഫുഡ് കോർട്ട്, അമ്യൂസ്‌മെന്റ് പാർക്ക്, 21 ഇനം റൈഡുകൾ, 70 സ്റ്റാളുകൾ, നയാഗ്ര വെള്ളച്ചാട്ടത്തിന്റെ പ്രവർത്തിക്കുന്ന മാതൃക എന്നിവയെല്ലാം കാണികൾക്കായി ഒരുക്കിയിട്ടുണ്ട്. 

ഡൽഹിയിലെ ഇന്ത്യാ ഗേറ്റിന്റെ മാതൃകയിൽ തീർത്ത പ്രവേശന കവാടം മുതൽ അവസാന കാഴ്ചവരെ ഒരുക്കിയിട്ടുള്ള ഫെസ്റ്റ് ശനിയാഴ്ച മൂന്നു മണിക്ക് പ്രദേശത്തെ ഭിന്നശേഷി കുട്ടികളും മാതാപിതാക്കളും ചേർന്നാണ് ഉദ്ഘാടനം ചെയ്യുന്നത്.

വിവിധ തദ്ദേശസ്ഥാപന സാരഥികളുൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടകരായ അബുനിദാൽ, ഫാരിസ് കുമ്പില, മുഹമ്മദ് റിംനാഷ്, ജോർജ് വില്യംസ്, ബിനീഷ് ശ്രീധരൻ എന്നിവർ അറിയിച്ചു.  സാധാരണ ദിവസങ്ങളിൽ വൈകുന്നേരം മൂന്നു മണി മുതൽ പത്തു വരെയും അവധി ദിവസങ്ങളിൽ 11 മുതൽ പത്തു മണി വരെയുമാണ് പ്രവേശനം..



Tags

Below Post Ad