തൃത്താല : ചാലിപ്പുറം കട്ടിൽമാടത്ത് സ്കൂട്ടർ അപകടത്തിൽപെട്ട് വിദ്യാർത്ഥി മരിച്ചു. അത്താണിക്കൽ മുസ്തഫയുടെ മകൻ ഫാറൂഖ് (15) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് കട്ടിൽമാടം - മൈലാഞ്ചിക്കാട് റോഡിൽ ചാലിപ്പുറം നളന്ദ നഗറിൽ വെച്ച് ഇലക്ടിക് സ്കൂട്ടർ നിയന്ത്രണം വിട്ട് തെന്നിവീണ് ആണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഫാറൂഖിന്റെ തല വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകീട്ട് ആയിരുന്നു മരണം.
കാലിന് ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് അൻസിലിനെ വിദഗ്ധ ചികിത്സക്കായി തമിഴ്‌നാട്ടിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നാഗലശ്ശേരി ഗവ. ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും.
