കൂറ്റനാട് : ഒക്ടോബർ 28 മുതൽ 30 വരെ ഗോവയിലെ മനോഹർ പരേക്കർ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 31ാമത് സബ് ജൂനിയർ, സീനിയർ മണിപ്പൂർ ആയോധന കലയായ താങ് - ത നാഷണൽ ചാമ്പ്യൻഷിപ്പിൽ, കേരളത്തെ പ്രതിനിധീകരിച്ച് സബ് ജൂനിയർ 37 കിലോഗ്രാം പെൺകുട്ടികളുടെ വിഭാഗത്തിൽ മത്സരിച്ച കൂറ്റനാട് മല സ്വദേശിനി പി.ജെ ശ്രീദുർഗ്ഗയ്ക്ക് വെങ്കല മെഡൽ.
വട്ടേനാട് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ശ്രീദുർഗ്ഗ.പരേതനായ ജനാർദ്ദനന്റെയും, ഗീതയുടെയും മകളായ ശ്രീദുർഗ യങ് ഇന്ത്യ മാർഷ്യൽ ആർട്സ് അക്കാദമിയിലെ കോച്ച് സുനിൽകുമാറിന്റെ ശിക്ഷണത്തിലാണ്
