കൊപ്പം: കൊപ്പം - വളാഞ്ചേരി പാതയിൽ വിയറ്റ്നാംപടി കിഴിമുറി ഇറക്കത്തിൽ ബസ്സും കാറും കൂട്ടിയിടിച്ച് വാഹനാപകടം.കാർ യാത്രക്കാരായ നാലുപേർക്ക് പരിക്കുപറ്റി. ഇവരെ വളാഞ്ചേരി നടക്കാവ് ഹോസ്പിറ്റലിലേക്ക് മാറ്റി.
വളാഞ്ചേരിയിൽ നിന്ന് കൊപ്പം ഭാഗത്തേക്ക് പോകുന്ന ബസ്സും പൊന്നാനി സ്വദേശികളായ കാർയാത്രക്കാർ വളാഞ്ചേരി ഭാഗത്തേക്കും പോകുന്നതിനിടയിലാണ് വാഹനാപകടം ഉണ്ടായത്
