പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു



പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പാലക്കാട് പല്ലഞ്ചാത്തന്നൂരിലാണ് സംഭവം.  പൊള്ളപ്പാടം സ്വദേശി വാസുവാണ് ഭാര്യ കുഴൽമന്ദം കുളവൻമുക്ക് വെള്ളപ്പാറ സ്വദേശി ഇന്ദിരയെ (56)കൊലപ്പെടുത്തിയത്.

 ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇന്ദിര സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആക്രമണത്തിന് പിന്നിൽ കുടുംബ പ്രശ്നമെന്നാണ് പൊലീസിൻ്റെ നിഗമനം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വാസുവിനെ കുഴൽമന്ദം പൊലീസ് പിടികൂടി.

Below Post Ad