സംസ്ഥാനത്ത് സ്വർണവില ഇന്നുംകൂടി. പവന് 120 രൂപയാണ് വർധിച്ചത്. ഇതോടെ പവന് 39,920 രൂപയും ഗ്രാമിന് 15 രൂപ കൂടി 4,990 രൂപയുമായി.
ഇന്നലെ 200 രൂപയും ബുധനാഴ്ച 160 രൂപയും ഉയർന്നിരുന്നു. ഇന്നലെ ഒരു പവന് 39,800 രൂപയായിരുന്നു വില.
മാർച്ച് ഒമ്പതിനായിരുന്നു ഈ വർഷത്തെ ഏറ്റവും ഉയർന്ന വില. 40,560 രൂപയാണ് അന്ന് പവന് രേഖപ്പെടുത്തിയത്. ജനുവരി 10 ന് 35,600 രൂപക്കായിരുന്നു വിപണനം നടന്നത്.
സ്വർണവില ഇന്നും കൂടി; ഗ്രാമിന് 4,990 രൂപ
ഡിസംബർ 10, 2022
Tags