പാലക്കാട് : കഞ്ചിക്കോട് വൻ ചന്ദന വേട്ട. ആഡംബര കാറിൽ കടത്താൻ ശ്രമിച്ച 150 കിലോ ചന്ദനമുട്ടികളാണ് പിടികൂടിയത്.
കാറിൻ്റെ രഹസ്യ അറയിലാണ് ചന്ദനമുട്ടികൾ സൂക്ഷിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പട്ടാമ്പി സ്വദേശികളായ ഉനൈസ്, അനസ് എന്നിവർ പിടിയിലായി.
വിപണിയിൽ 30 ലക്ഷം രൂപ വില വരുന്ന ചന്ദനമാണ് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്.
സേലത്തു നിന്ന് തൃത്താല ഭാഗത്തേക്കാണ് യുവാക്കള്‍ ചന്ദനം കടത്താന്‍ ശ്രമിച്ചത്.വാളയാര്‍ ടോള്‍ പ്ലാസയില്‍ വാഹന പരിശോധനക്കിടെയാണ് സംഘത്തെ പിടികൂടിയതെന്ന് എക്സൈസ് അധികൃതര്‍ വ്യക്തമാക്കി.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.