മാലിന്യ മുക്ത നവകേരളം: കൂറ്റനാട് ശുചീകരണ യജ്ഞം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു

 


മാലിന്യ മുക്ത നവകേരളം പദ്ധതി,സുസ്ഥിര തൃത്താല സുന്ദര തൃത്താല ക്യാമ്പയിൻ എന്നിവയുടെ ഭാഗമായി കൂറ്റനാട് സെന്ററിൽ മെഗാ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.

 പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന സാഹചര്യം ഉണ്ടാവരുതെന്നും ഇത്തരത്തിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

 നാഗലശ്ശേരി ഗ്രാമപഞ്ചായത്തിലെ കൂറ്റനാട് ജങ്ഷൻ, ആമക്കാവ് ന്യൂ ബസാർ, തണ്ണീർക്കോട് - പൊന്നാനി റോഡ്, തൃത്താല റോഡ്, പട്ടാമ്പി റോഡ് തുടങ്ങിയ എട്ട് പ്രധാന കേന്ദ്രങ്ങളിലാണ് ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. പരിപാടിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, സന്നദ്ധ സേന പ്രവർത്തകർ, പൊതുപ്രവർത്തകർ, ജനകീയ സംഘടന പ്രവർത്തകർ ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, പൊതുജനങ്ങൾ ഉൾപ്പെടെ 400 ഓളം പേർ പങ്കാളികളായി.

 പൊതുസ്ഥലങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമ്മ സേന അംഗങ്ങളുടെ നേതൃത്വത്തിൽ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. 

പരിപാടിയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി റജീന, കുറ്റിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി ബാലചന്ദ്രൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.

Below Post Ad