വളാഞ്ചേരിയിൽ ബസ് യാത്രക്കിടെ യുവതിക്ക് നേരെ പീഡന ശ്രമം;ഒരാൾ അറസ്റ്റിൽ


 

വളാഞ്ചേരി:കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡന ശ്രമം. തിങ്കളാഴ്ച പുലർചെ കാഞ്ഞങ്ങാട് – പത്തനംതിട്ട കെഎസ്ആര്‍ടിസി ബസിലാണ് സംഭവം നടന്നത്.

ബസ്  വളാഞ്ചേരിക്ക് അടുത്ത് എത്തിയപ്പോഴാണ് യുവതിയ്ക്ക് നേരെ പീഡനശ്രമമുണ്ടായത്. യുവതിയുടെ പരാതിയിൽ കണ്ണൂർ വെങ്ങാട് സ്വദേശി നിസാമുദ്ദീനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂരില്‍ നിന്നാണ് യുവാവും യുവതിയും ബസില്‍ കയറിയത്. പിന്നീട് കോഴിക്കോട് വച്ചുതന്നെ യുവാവിന്റെ ശല്യം ആരംഭിച്ചതായി ബസിലുണ്ടായിരുന്നവര്‍ പറയുന്നു. പിന്നീട് യുവതി ഇക്കാര്യം കണ്ടക്ടറോട് പറയുകയും കണ്ടക്ടര്‍ യുവാവിനെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തുകയും ചെയ്തു.

എന്നാല്‍ വീണ്ടും യുവതിയ്ക്കരികില്‍ എത്തിയ യുവാവ് ഇവരെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും കണ്ടക്ടറും മറ്റ് യാത്രക്കാരും ചേര്‍ന്ന് വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. 

Below Post Ad