മുൻ എംഎൽഎ എം.ചന്ദ്രൻ അന്തരിച്ചു.


 

മുൻ എംഎൽഎ എം.ചന്ദ്രൻ (77) അന്തരിച്ചു.2006 മുതൽ 2016 വരെ ആലത്തൂരിൽ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു 

സി പി എം മുൻ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും,സിഐടിയു മുൻ സംസ്ഥാന സെക്രട്ടറിയും ദീർഘകാലം പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു.

ഏറെ കാലമായി അർബുദ രോഗ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ടോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.

മൃതദേഹം ഇന്ന് രാത്രി 10.30ന്‌‌ വട്ടേനാട്‌ ഗവ. എൽ പി സ്കൂളിലെത്തിക്കും. രാത്രി 12 മണി‌ വരെ അവിടെ പൊതു ദർശനത്തിന്‌ വെക്കും.ശേഷം കപ്പൂർ ചേക്കോടെ‌ വീട്ടിലാകും പൊതുദർശനം. നാളെ (മെയ്‌ 2) വൈകിട്ട്‌ 3 മണിക്ക്‌ വീട്ടുവളപ്പിലാണ്‌ സംസ്കാരം

 

Below Post Ad