യോഗ്യത പത്താം ക്ലാസ്: വിമാനത്താവളത്തില്‍ ജോലി നേടാം

 



രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ ട്രോളി റിട്രീവര്‍ ഒഴിവുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ച് എയര്‍പോര്‍ട്ട് അതോരിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ) വിജ്ഞാപനം ഇറക്കി. ഒഴിവുള്ള 105 ട്രോളി റിട്രീവര്‍ പോസ്റ്റുകള്‍ ഇന്ത്യയിലുടനീളമുള്ളതാണ്.

ശ്രദ്ധിക്കുക: ഇതൊരു ഇതൊരു കേന്ദ്രസര്‍ക്കാര്‍ ജോലിയാണ്. അതിനാല്‍ സ്ഥിരജോലിയും നല്ല വരുമാനവുമുള്ള ഈ അവസരം ഉപയോഗിക്കുക. ജോലിയുടെയും അപേക്ഷയുടെയും വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.  

സ്ഥാപനത്തിന്റെ പേര്: AAI കാര്‍ഗോ ലോജിസ്റ്റിക്‌സ് & അലൈഡ് സര്‍വീസസ് കമ്പനി ലിമിറ്റഡ് (AAICLAS)
പോസ്റ്റിന്റെ പേര്: ട്രോളി റിട്രീവര്‍.

ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 31.08.2023 തുടക്കത്തില്‍ ലഭിക്കുന്ന പ്രതിമാസ ശമ്പളം: 21,300/ പ്രായപരിധി: 27 വയസ്സ് വരെ.

(ഒബിസി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 3 വര്‍ഷത്തെയും എസ്‌സി/എസ്ടി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 5 വര്‍ഷത്തെയും ഇളവുണ്ട്)

യോഗ്യത: പത്താംക്ലാസ് വിജയം. കൂടാതെ അപേക്ഷകര്‍ക്ക് മതിയായ ശാരീരിക ക്ഷമത ആവശ്യമാണ്. അതിനാല്‍ ഭിന്നശേഷിക്കാര്‍ ഈ പോസ്റ്റിലേക്ക് അപേക്ഷിക്കേണ്ടതില്ല.

ഫീസ്: 250 രൂപ (പട്ടികജാതി, പട്ടിക വര്‍ഗ, സ്ത്രീ വിഭാഗങ്ങള്‍ക്ക് ഫീസില്ല).

തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, ഇന്റര്‍വ്യൂ, കായികക്ഷമത ടെസ്റ്റ്. ഉദ്യോഗാര്‍ഥിക്ക് 100 മീറ്റര്‍ വിസ്തൃതിയില്‍ ചിതറിക്കിടക്കുന്ന 10 ട്രോളികള്‍ 5 മിനിറ്റിനുള്ളില്‍ നിശ്ചിത സ്ഥലത്ത് ശേഖരിക്കണം.  

എങ്ങിനെ അപേക്ഷിക്കാം: www.aaiclas.aero എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

https://www.aaiclas.aero/career

AAICLAS Trolley Retriever Recruitment 2023 Apply Online For 105 Vacancies

Below Post Ad