പടിഞ്ഞാറങ്ങാടി: ഈ വർഷം വിശുദ്ധ ഹജ്ജ് കർമ്മം നിർവഹിച്ച് തിരിച്ചെത്തിയ ഹാജിമാർക്ക് അയ്യൂബി എജുസിറ്റി സ്വീകരണം നൽകി. അയ്യൂബി ഹജ്ജ് ഗ്രൂപ്പിന്റെ കീഴിൽ പോയവർക്കും മറ്റ് പ്രൈവറ്റ് ഗ്രൂപ്പുകളിലും ഗവൺമെന്റ് ഗ്രൂപ്പുകളിലും പോയ നൂറിൽ പരം ഹാജിമാർ സ്വീകരണത്തിൽ പങ്കെടുത്തു.
ഹാജിമാരുടെ ജീവിതം ധാർമിക ബോധം നഷ്ടപ്പെടാതെ ആത്മീയ മൂല്യം ഉയർത്തി സഹജീവി സ്നേഹം കാത്തുസൂക്ഷിച്ച് ജീവിക്കണമെന്ന് അൻവർ സാദാത്ത് തങ്ങൾ നസീഹത്ത് നൽകി.
സ്വീകരണത്തിൽ സ്ഥാപനത്തിന്റെ പ്രസിഡന്റ് ഒറവിൽ ഹൈദർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. അബ്ദുറസാഖ് സഅദി ആലൂർ, അബ്ദുൽ കബീർ അഹ്സനി, അബ്ബാസ് സഅദി കുമരംപുത്തൂർ എന്നിവർ പ്രസംഗിച്ചു.
സയ്യിദ് അലി അബ്ബാസ് തങ്ങൾ ആത്മീയ മജില്സിന് നേതൃത്വം നൽകി. ഫൈസൽ സഖാഫി കൂടല്ലൂർ സ്വാഗതവും ജഅഫർ സാദിഖ് സഖാഫി നന്ദിയും പറഞ്ഞു.