ഓണം പ്രമാണിച്ച് സ്പെഷ്യൽ അരിയുടെ വിതരണം നാളെ മുതൽ

 

റേഷൻ വിതരണ അറിയിപ്പ്:-

(1) 2023 ആഗസ്റ്റ് മാസത്തെ റേഷനോടൊപ്പം, ഓണം പ്രമാണിച്ച് വെള്ള (NPNS), നീല (NPS) കാർഡുകൾക്ക് അധികമായി അനുവദിച്ചിട്ടുള്ള സ്പെഷ്യൽ അരിയുടെ വിതരണം നാളെ മുതൽ (11.08.2023) ആരംഭിക്കുന്നതാണ്.

(2) വെള്ള (NPNS), നീല (NPS) കാർഡുകൾക്ക് സ്പെഷ്യൽ അരി 5 കിലോ വീതം കിലോയ്ക്ക്  10.90/- രൂപാ നിരക്കിൽ വിതരണം ചെയ്യുന്നതാണ്.

(3) AAY (മഞ്ഞ) വിഭാഗത്തിലുള്ള വൈദ്യൂതീകരിക്കപ്പെട്ട വീടുകളിലെ കാർ‍ഡിന് ജൂലൈ-ആഗസ്റ്റ്-സെപ്റ്റംബ‍ർ ത്രൈമാസ കാലയളവിലേയ്ക്ക് നിലവിൽ അനുവദിച്ചിട്ടുള്ള 0.5 ലിറ്റ‍ർ മണ്ണെണ്ണയ്ക്ക് പുറമേ 0.5 ലിറ്റ‍ർ മണ്ണെണ്ണ കൂടി അധികമായി ലഭിക്കുന്നതാണ് (മണ്ണെണ്ണയുടെ വില ലിറ്ററിന് 69/- രൂപ).

Tags

Below Post Ad