തൃശൂർ:ദേശീയപാത തൃശൂർ ചിറങ്ങര അടിപ്പാത നിർമ്മാണം നടക്കുന്നിടത്ത് സ്ലാബ് റോഡിലേക്ക് വീണു. അപകടം നടക്കുന്ന സമയത്ത് സർവീസ് റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
രണ്ടാഴ്ച മുൻപ് കണ്ടൈനർ ലോറി ജെസിബിയിൽ തട്ടിൽ സ്ലാബ് തകർന്നുവീണ അതേ സ്ഥലത്ത് തന്നെയാണ് ഇന്നും അപകടം ഉണ്ടായത്. തകർന്നുവീണ സ്ഥലത്ത് ഉറപ്പിച്ച സ്ലാബ് തന്നെയാണ് ഇന്ന് വീണ്ടും വീണത്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പണികൾ പുരോഗമിക്കുന്നതെന്ന് ആരോപണം.
