പട്ടാമ്പി: ഭാര്യയെ കുത്തി കൊലപ്പെടുത്തി അമ്മയെയും ഭാര്യയെയും മക്കളെയും കുത്തി പരിക്കേൽപ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
കിഴായൂർ കുമാരി കയറ്റത്തിൽ
പടമ്പാടൻമാരിൽ സജീവിനെതിരെയാണ് (35) കൊലക്കുറ്റം, വധശ്രമം, ആത്മഹത്യാശ്രമം എന്നീ വകുപ്പുകളിൽ കേസെടുത്തത്.
തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് ഇയാൾ ഭാര്യ ആതിര,അമ്മ സരോജിനി, എട്ട് വയസ്സുകാരി മകൾ പൊന്നു എന്നിവരെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഭാര്യ ആതിര (32) ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി ഏഴരയോടെ മരിച്ചു.ആക്രമണ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല
പരിക്കേറ്റവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിലാണ്