യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കി;ഭർതൃപിതാവ് അറസ്റ്റിൽ

 


മലപ്പുറം: പന്തല്ലൂരിലെ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍തൃപിതാവ് അറസ്റ്റില്‍. മദാരി അബൂബക്കര്‍ ആണ് അറസ്റ്റിലായത്. വ്യാഴാഴ്ചയാണ് തെഹദിലയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.  വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്കാണ് തെഹദിലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അബൂബക്കർ തഹ്ദിലയെ ഉപദ്രവിച്ചിരുന്നുവെന്ന് ബന്ധുക്കൾ നേരത്തെ ആരോപിച്ചിരുന്നു. വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് തഹ്ദിലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ വീട്ടുകാർ തഹ്ദിലയുടെ ബന്ധുക്കളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. 

ഉടൻ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഭർതൃവീട്ടുകാർ തയാറായില്ലെന്ന് തഹ്ദിലയുടെ ബന്ധുക്കൾ ആരോപിച്ചു. ഗാർഹിക പീഡനം കാരണമാണ് മരിച്ചതെന്ന് ആരോപിച്ച് ഭർതൃപിതാവിനും മാതാവിനുമെതിരെ തഹ്ദിലയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു

Tags

Below Post Ad