കുന്നംകുളം : പന്തല്ലൂരിൽ സഹോദരിമാർ പാറക്കുളത്തിൽ വീണു മരിച്ചു. മടപ്പാത്ത് അഷ്കറിന്റെ മക്കളായ ഹഫ്‌നത്ത്, മഷിദ എന്നിവരാണ് മരിച്ചത്. ഹസ്‌നത്തിന് 13 വയസ്സും മഷിദയ്ക്ക് 9 വയസ്സുമാണ് പ്രായം.
പന്തല്ലൂർ ക്ഷേത്രത്തിന് പുറകുവശത്തുള്ള പാടത്തെ പാറക്കുളത്തിൽ ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്.
വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ പിതാവിനോടൊപ്പം അടുത്തുള്ള കല്യാണ മണ്ഡപത്തിലേക്ക് പോയ കുട്ടികൾ കാലിൽ പറ്റിയ ചെളി കഴുകിക്കളയാന്‍ പാറക്കുളത്തിൽ ഇറങ്ങി അപകടത്തിൽ പ്പെടുകയായിരുന്നു.
അഗ്നിരക്ഷാ സേനയെത്തിയാണ് കുട്ടികളെ കരക്കെടുത്ത് ആശുപത്രിയിലെത്തിച്ചത്.കുട്ടികളുടെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.