മണിക്കൂറുകൾക്കിടെ  മുങ്ങി മരിച്ചത് നാല് കുട്ടികൾ; കുന്നംകുളത്തിന്  പിന്നാലെ തവനൂരിലും കണ്ണീർ വാർത്ത

 



കുന്നംകുളത്ത് പാറക്കുളത്തിൽ വീണ് സഹോദരിമാർ മുങ്ങി മരിച്ചെന്ന വാർത്തയുടെ വേദനക്ക് പിന്നാലെ കുറ്റിപ്പുറം തവനൂരിൽ നിന്നും കണ്ണീർ വാർത്ത.

തവനൂരിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളാണ് മുങ്ങിമരിച്ചത്. കോഴിക്കോട്  സ്വദേശികളായ അശ്വിൻ (11), ആയൂർ രാജ് (13) എന്നിവരാണ് തവനൂരിൽ മരിച്ചത്.

തവനൂർ കാർഷിക കോളജിന് സമീപം പുഴയിൽ കളിക്കുന്നതിനിടെയാണ് വിദ്യാർഥികൾ ഞായറാഴ്ച ഉച്ചയോടെ മുങ്ങിമരിച്ചത്.

പുഴയുടെ തീരത്ത് ഫുട്‌ബോൾ കളിക്കുന്നതിനിടെ പന്തെടുക്കാൻ ആഴമുള്ള ഭാഗത്തേക്ക് പോയപ്പോഴാണ് കുട്ടികൾ അപകടത്തിൽപ്പെട്ടത്. മരിച്ച വിദ്യാർഥികളുടെ അമ്മ തവനൂർ കാർഷിക കോളജിലെ അധ്യാപികയാണ്.

ഇന്ന് വൈകിട്ടോടെയാണ് വേദനിപ്പിക്കുന്ന രണ്ടാമത്തെ വാർത്ത എത്തിയത്. കുന്നംകുളത്ത് പാറകുളത്തിൽ വീണാണ് സഹോദരിമാർ മുങ്ങി മരിച്ചത്.

കുന്നംകുളം പന്തല്ലൂർ പാറക്കുളത്തിലാണ് സഹോദരിമാരായ രണ്ടു പേർ മുങ്ങി മരിച്ചത്. സഹോദരിമാരായ ഇരുവരുംപിതാവിനോടൊപ്പം അടുത്തുള്ള കല്യാണമണ്ഡപത്തിലേക്ക് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു.

പിതാവിനൊപ്പം കാലു കഴുകാൻ കുളത്തിലിറങ്ങിയപ്പോൾ അപകടത്തിൽ പെടുകയായിരുന്നു. ഹസ്നത് (13), മഷീദ (9) എന്നിവരാണ് മരിച്ചത്

ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് കുട്ടികളെ പുറത്തെടുത്തത്. മഷിതയുടെ മൃതദേഹം കുന്നംകുളം താലൂക്കാശുപത്രിയിലും,അസ്‌നത്തിന്റെ മൃതദേഹം മലങ്കര ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

Tags

Below Post Ad