രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ മാതാവിനെ ഏൽപ്പിച്ച് യുവതി തൂങ്ങി മരിച്ചു

 


കൂറ്റനാട്: രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ മാതാവിനെ ഏൽപ്പിച്ച്
യുവതി വാടക വീട്ടിൽ തൂങ്ങി മരിച്ചു. പടിഞ്ഞാറങ്ങാടി കല്ലടത്തൂര്‍ വരോട്ട് പറമ്പില്‍ മോഹനനന്‍റെ മകള്‍ ഐശ്വര്യ(24) ആണ് മരിച്ചത്.

കൂറ്റനാട് കോടനാട് പ്രദേശത്ത് വാടകവീട്ടിലാണ് സംഭവം. ദാമ്പത്യത്തിലെ പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

രണ്ട് മാസം പ്രായമായ കുഞ്ഞിനെ മാതാവിന്‍റെ കൈയിലേല്‍പ്പിച്ചാണ് യുവതി തൂങ്ങിമരിച്ചത്. രണ്ട് വയസുള്ള മറ്റൊരുകുട്ടി ഭര്‍ത്താവിന്‍റെ കൂടെയാണ് താമസം.

തൃത്താല പൊലീസ്, പട്ടാമ്പി തഹസിൽദാർ എന്നിവർ ഇൻക്വസ്റ്റ് നടത്തി.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Below Post Ad