കൂറ്റനാട് : ന്യൂബസാറിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാത്രി 8.15 ഓടെ ആയിരുന്നു അപകടമുണ്ടായത്. മരുത്തംകോട്, ചെമ്പ്ര സ്വദേശികൾക്കാണ് പരിക്കേറ്റത്.
കൂറ്റനാട് ഭാഗത്ത് നിന്നും കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും എതിർ ദിശയിൽ വരികയായിരുന്ന മറ്റൊരു ബൈക്കുമാണ് കൂട്ടിയിടിച്ചത്. രണ്ടു ബൈക്കുകളിലുണ്ടായിരുന്നവര്‍ തെറിച്ചുവീഴുകയായിരുന്നു.
അപകടം നടന്ന ഉടനെ നാട്ടുകാരാണ് പരിക്കേറ്റ മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ പെരുമ്പിലാവിലേയും കുന്നംകുളത്തേയും സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്.