കല്ലടിക്കോട് ലോറിയും കാറും കൂട്ടിയിടിച്ച് 5 പേർക്ക് ദാരുണാന്ത്യം

 


പാലക്കാട്: കല്ലടിക്കോടിന് സമീപം ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ച് 5 പേർക്ക് ദാരുണാന്ത്യം. കാറിൽ ഉണ്ടായിരുന്ന കോങ്ങാട് സ്വദേശികളായ വിജീഷ് വിഷ്ണു, രമേശ്, മണിക്കശ്ശേരി സ്വദേശി മുഹമ്മദ് അഫ്സൽ, തച്ചമ്പാറ സ്വദേശി മഹേഷ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.

കല്ലടിക്കോട് അയ്യപ്പൻ കാവിനു സമീപം ഇന്നലെ രാത്രി 10.50 ഓടെ ആയിരുന്നു അപകടം. പാലക്കാട് നിന്നും മണ്ണാർക്കാട് ഭാഗത്തേക്ക് സഞ്ചിരിച്ചിരുന്ന കാറിൽ എതിർദിശയിൽ നിന്നും എത്തിയ ലോറി ഇടിക്കുകയായിരുന്നു.

 സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട തമിഴ്നാട് സ്വദേശി വിഘേഷിനെ കല്ലടിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു.

വീഡിയോ :






Below Post Ad