ചാലിശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് നേരെ അക്രമണം;ബസ്സ്‌ യാത്രകാരിക്ക് പരിക്ക്



ചാലിശ്ശേരി: ഓടിക്കൊണ്ടിരുന്ന ബസ്സിന് നേരെ ബൈക്കിൽ എത്തിയവരുടെ അക്രമണം. ചാലിശ്ശേരി എസ്റ്റേറ്റ് പടിക്ക് സമീപം ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ്  സംഭവം. ചാലിശ്ശേരി ഭാഗത്ത് നിന്ന് കൂറ്റനാട് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിന് നേരെ എതിർ ദിശയിൽ നിന്ന്  ബൈക്കിലെത്തിയവരാണ് അക്രമം നടത്തിയത്. 

ബസ്സിന്റെ  ചില്ല് തെറിച്ച്  യാത്രകാരിക്ക് പരിക്കേറ്റു. ബസ്സിന് നേരെ എറിഞ്ഞതെന്ന് കരുതുന്ന  വലിയ സ്ക്രൂ ഡ്രൈവർ ബസ്സിന് അകത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. 

ബസ്സിന്റെ മുൻ ഗ്ലാസ് പൂർണമായി തകർന്നു. ബൈക്കിലെത്തിയവരെ പിന്നീട്  കണ്ടെത്താനായില്ല. ചാലിശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.



Below Post Ad