കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തിരുമിറ്റക്കോട് പഞ്ചായത്ത് തല ജനറൽ ബോഡി യോഗം നടന്നു.

 


ആറങ്ങോട്ടുകര : കേരള സർക്കാറിന്റെ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃത്താല നിയോജക മണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന ശുചിത്വ തൃത്താല സുന്ദര തൃത്താല പദ്ധതിയുടെ ഭാഗമായാണ് തിരുമുറ്റക്കൂട് ഗ്രാമപഞ്ചായത്തിലെ ആറങ്ങോട്ടുകര, കറുകപുത്തൂർ, കൂട്ടുപാത എന്നീ യൂണിറ്റുകളുടെ സംയുക്ത ജനറൽബോഡി യോഗമാണ് നടന്നത്. 

തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. സുഹറ യോഗം ഉദ്ഘാടനം ചെയ്തു. വ്യാപാരികൾ ഉന്നയിച്ച വിഷയങ്ങൾ പഞ്ചായത്ത് ബോർഡിൽ അവതരിപ്പിച്ച് ചർച്ച ചെയ്തുകൊണ്ട് അനുഭാവ പൂർവ്വം പരിഗണിക്കാമെന്നും, പഞ്ചായത്ത് പരിധിയിൽ പ്രവർത്തനരഹിതമായി കിടക്കുന്ന ഹൈമാസ് ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നതിനും, തെരുവോര കച്ചവടങ്ങൾ നിർത്തലാക്കുന്നതിനും വേണ്ട നടപടികൾ അടിയന്തിര പ്രാധാന്യത്തോടെ കൈക്കൊള്ളുമെന്നും യോഗം ഉദ്ഘാടനം ചെയത് പഞ്ചായത്ത് പ്രസിഡണ്ട് ടി സുഹറ പറഞ്ഞു. 

കെ വി വി ഇ എസ് ആറങ്ങോട്ടുകര യൂണിറ്റ് പ്രസിഡണ്ട് എ കെ അബൂബക്കറിന്റെ അധ്യക്ഷതയിൽ തിരുമുറ്റക്കൂട് പഞ്ചായത്ത് കാര്യാലയത്തിൽ വച്ച് നടന്ന യോഗത്തിൽ തൃത്താല നിയോജകമണ്ഡലം പ്രസിഡണ്ട് കെ ആർ ബാലൻ ആമുഖ പ്രഭാഷണം നടത്തി, പ്രോഗ്രാം കോഡിനേറ്റർ ഷമീർ വൈക്കത്ത് പദ്ധതി വിശദീകരണം നടത്തി.

 കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് ടി. പി. ഷക്കീർ, പഞ്ചായത്ത് സെക്രട്ടറി ജിനു ചന്ദ്രൻ, അസിസ്റ്റൻറ് സെക്രട്ടറി സുമതി, ഹരിത കേരള മിഷൻ ബിആർപി നീരജ രാമദാസ്, ഹെൽത്ത് ഇൻസ്പെക്ടർ സുജിത്ത് ലാൽ,കെ വി വി എസ് കറുകപുത്തൂർ യൂണിറ്റ് പ്രസിഡണ്ട് സി ജി ശശീന്ദ്രൻ, കൂട്ടുപാത യൂണിറ്റ് പ്രസിഡണ്ട് അജിത്ത് കൂട്ടുപാത എന്നിവർ പങ്കെടുത്ത് സംസാരിച്ചു.



Below Post Ad