കേരളപ്പിറവി ദിനത്തിൽ കേരള സർക്കാരിന്റെ ദുർഭരണത്തിനെതിരെ മുസ്‌ലിം യൂത്ത്ലീഗ് കപ്പൂർ പഞ്ചായത്ത് കമ്മിറ്റി ഓഫ്റോഡ് ഡ്രൈവ് പ്രതിഷേധ സമരം സംഘടിപ്പിച്ചു.
തൃത്താല MLA-യും മന്ത്രിയുമായ MB രാജേഷിന്റെ പിടിപ്പുകേടിനും സർക്കാരിന്റെ ദുർഭരണത്തിനുമെതിരെയാണ് മുസ്‌ലിം യൂത്ത് ലീഗ് കപ്പൂർ പഞ്ചായത്ത് കമ്മിറ്റി വ്യത്യസ്തമായ സമരം സംഘടിപ്പിച്ചത്.
പാലക്കാട് ജില്ലാ അതിർത്തിയായ കൊള്ളനൂരിൽ നിന്ന് ആരംഭിച്ച ഡ്രൈവ് കുണ്ടും കുഴിയും നിറഞ്ഞ അഞ്ച് കിലോമീറ്റർ താണ്ടി കൂനംമൂച്ചി സെന്ററിൽ സമാപിച്ചു.
കപ്പൂർ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് യാസർ കൊഴിക്കര, ജനറൽ സെക്രട്ടറി റിയാസ് പറക്കുളം, മണ്ഡലം സെക്രട്ടറി സുധീർ കൊഴിക്കര, ഷബീർ മാരായംകുന്ന്, നൗഫൽ വെള്ളാളൂർ, സിറാജ് ആളത്ത്, ഷംസുദ്ധീൻ കുമരനെല്ലൂർ, ഷിഹാബ് കൊള്ളനൂർ, സാബിർ കുമരനെല്ലൂർ, നവാസ് കൊഴിക്കര എന്നിവർ നേതൃത്വം നൽകി. മുസ്‌ലിം യൂത്ത് ലീഗ് പാലക്കാട് ജില്ലാ സെക്രട്ടറി സ്വാലിഹ് മാസ്റ്റർ ഫ്ലാഗ് കൈമാറി റൈഡ് ഉദ്ഘാടനം ചെയ്തു.
കൂനംമൂച്ചിയിൽ ഷബീർ മാരായംകുന്ന് അധ്യക്ഷനായ സമാപന യോഗം യാസർ കൊഴിക്കര സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് SMK തങ്ങൾ ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം സുബൈർ കൊഴിക്കര നിർവഹിച്ചു. UT താഹിർ, ഫൈസൽ പുളിയക്കോടൻ, മുഹ്സിൻ കുമ്പിടി, പത്തിൽ മൊയ്‌ദുണ്ണി, അലി കുമരനെല്ലൂർ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ച പരിപാടിക്ക് നൗഫൽ വെള്ളാളൂർ നന്ദി പറഞ്ഞു.