തൃത്താല - കൂറ്റനാട് മേഖലകളിൽ വർധിച്ചുവരുന്ന വഴിയോര കച്ചവട മാഫിയകൾ വലിയ ഗോഡൗണുകളിൽ സാധനങ്ങൾ സംഭരിച്ച് ദിവസകൂലിക്ക് ആളുകളെ വച്ച് പിക്കപ്പ് വാനുകളിലും ഷെഡ്ഢുകൾ നിർമ്മിച്ചും കൊണ്ടാണ് ആവശ്യ സാധനങ്ങൾ വിറ്റഴിക്കുന്നത്. വലിയ രീതിയിലുള്ള നികുതി വെട്ടിപ്പാണ് ഇതിലൂടെ നടക്കുന്നത്.
ഇതുവഴി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കും, സർക്കാരിനും വലിയ നഷ്ടമാണ് ഇതുമൂലം സംഭവിക്കുന്നത്. പച്ചക്കറി ഫ്രൂട്ട്സ് ഹോട്ടൽ തുണി തുടങ്ങിയ വ്യാപാരങ്ങൾ ആരംഭിക്കുകയും കൂലിക്ക് ആളുകളെ നിർത്തി മാഫിയകൾ കളക്ഷൻ പിരിച്ച് നടത്തുന്ന രീതിയിലേക്ക് മാറുന്ന അവസ്ഥയാണ് നിലവിൽ ഇവിടെ ഉള്ളത്.
ഉപജീവന മാർഗത്തിനായി കച്ചവടം ചെയ്യുന്ന കച്ചവടങ്ങൾക്ക് വ്യാപാരി വ്യവസായി സമിതി എതിരല്ല എന്നാൽ ഇത്തരം മാഫിയകൾ പ്രദേശത്ത് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും ഭക്ഷയോഗ്യമല്ലാത്ത മായം കലർന്ന പദാർത്ഥങ്ങളും ആണ് വിപണനം ചെയ്യുന്നത് അളവ് തൂക്കം കൃത്യമല്ലാത്ത തുലാസുകളും ആണ് ഇവർ ഉപയോഗിക്കുന്നത് ഹെൽത്ത് കാർഡ് അനുബന്ധ സംവിധാനങ്ങളോ ഇല്ലാതെ പൊതുവഴിയിൽ പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും മാർഗ്ഗ തടസ്സം സൃഷ്ടിക്കുന്ന രീതിയിലാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് ഇതിനെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി കൂറ്റനാട് യൂണിറ്റ് ആവശ്യപ്പെട്ടു.
ഇതിനൊരു തീരുമാനം കൈകൊണ്ടില്ലെങ്കിൽ വ്യാപാരികളെയും കെട്ടിട ഉടമസ്ഥരെയും അണിനിരത്തി വലിയ പ്രക്ഷോഭ സമരത്തിലേക്ക് വ്യാപാരി വ്യവസായി സമിതിക്ക് പോകേണ്ടിവരും ടി കെ വിജയൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ പി സിദ്ദിഖ് , എ വി മുഹമ്മദ് പി എസ് അഭിജിത്ത് , ഷംസു കെ എ കുഞ്ഞുകുഞ്ഞ് , ഷൗക്കത്ത് തങ്കമാൻ , ആനന്ദൻ , ഗിരീഷ് സുബ്രഹ്മണ്യൻ , ബാലൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.