ഷൊർണൂരിൽ ട്രെയിൻ തട്ടി ഭാരതപ്പുഴയിലേക്ക് തെറിച്ചുവീണ തൊഴിലാളി ലക്ഷ്മണന് വേണ്ടിയുള്ള തിരച്ചിൽ രാവിലെ പുനരാരംഭിച്ചു. അതിരാവിലെ ഫയർഫോഴ്സിന്റെയും ജില്ലാ സ്കൂബ ടീമിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ ആരംഭിച്ചിട്ടുള്ളത്. ഷൊർണ്ണൂർ എംഎൽഎ പി. മമ്മിക്കുട്ടി സംഭവസ്ഥലം സന്ദർശിച്ചു.
ഇന്നലെയാണ് ഷൊർണൂരിൽ കേരള എക്സപ്രസ് തട്ടി നാല് ശുചീകരണ തൊഴിലാളികൾ മരിച്ചത്. മരിച്ച മൂന്നുപേരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.
സംഭവത്തിൽ സുരക്ഷാ വീഴ്ചയില്ലെന്ന് റെയിൽവെ വ്യക്തമാക്കി. കരാറുകാരനെതിരെ കേസെടുക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ നൽകുമെന്നും റെയിൽവെ അറിയിച്ചു. ട്രാക്കിലൂടെ നടന്നത് പിഴവാണെന്നും കണ്ടെത്തലുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.