കൂറ്റനാട് ജന്നത്തുൽ ഇസ്ലാം മദ്രസ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 4, 5, 6, 7 തീയതികളിൽ മഖാം പരിസരത്ത് ഒ.എസ്.എഫ് സിഗ്നേച്ചർ എക്സ്പോ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഫെബ്രുവരി 4ന് പകൽ 3 മണിക്ക് പി. മമ്മിക്കുട്ടി എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവചരിത്രത്തിലൂടെയുള്ള യാത്രയിലൂടെയാണ് എക്സ്പോ ആരംഭിക്കുന്നത്. വേർച്വൽ റിയാലിറ്റിയിലൂടെ പരിശുദ്ധ കഅബ നേരിൽ കാണാനും കഴിയും.
മനോഹരമായ അറബിക് കാലിഗ്രാഫി, ഏറ്റവും നീളം കൂടിയ ഖുർആൻ കയ്യെഴുത്തുപ്രതി, മാജിക് ഷോ, അമ്യൂസ്മെൻ്റ് റൈഡുകൾ, ഫുഡ് കോർട്ട് എന്നിവ എക്സ്പോയുടെ ഭാഗമാവുമെന്ന് ഭാരവാഹികളായ
എ.എം ഹംസ മാഷ്, ടി.പി അബ്ദുൽ ഖാദർ, കെ.എച്ച് അനസ് ഹംസ, കെ.വി സലിം, എ.പി ബഷീർ, എ.ഷമീം, കെ.വി ഹംസ, കെ. കുഞ്ഞിമോൻ എന്നിവർ അറിയിച്ചു.