കൂറ്റനാട് ദേശോത്സവം: ഫെബ്രുവരി 4, 5, 6 തീയതികളിൽ ആഘോഷിക്കും

 



കൂറ്റനാട് ദേശോത്സവം ഫെബ്രുവരി 4, 5, 6 തീയതികളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കേന്ദ്ര ആഘോഷ കമ്മിറ്റിയുടെ കീഴിൽ ഇത്തവണ 28 ഉപകമ്മിറ്റികളുണ്ട്.കേരളത്തിലെ തലയെടുപ്പുള്ള 50 ഓളം ഗജരാജന്മാർ എഴുന്നുള്ളിപ്പിനെത്തും.

പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ നിന്നുള്ള ആയിരക്കണക്കിന് ഉത്സവ പ്രേമികൾ ദേശോത്സവം കാണാൻ കൂറ്റനാട് എത്തും. എല്ലായിടത്തും നിരീക്ഷണ ക്യാമറകൾ സജ്ജീകരിച്ചിട്ടുണ്ട്. പോലീസ്, വനം, ഫയർ, വൈദ്യുതി, ജലവകുപ്പുകളുടെ അനുമതിയോടെയാണ് ഒരുക്കങ്ങൾ പൂർത്തിയാക്കുന്നത്.

ഫെബ്രു. 4ന് ആലപ്പടമ്പിലും,5ന് കോടനാടും ഗാനമേളകൾ നടക്കും.6ന് കൂറ്റനാട് വലിയ പള്ളി പരിസരത്തു നിന്ന് 6മണിക്ക് ഘോഷയാത്ര തുടങ്ങും.രാത്രി 10 മണിയോടെ തൃത്താല റോഡിൽ വിശാലമായ പാടത്ത് ഗജസംഗമം നടക്കും. 

ദേശോത്സവം വൻ വിജയമാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ഭാരവാഹികളായ രവി കുന്നത്ത്, പി.എ അബ്ദുൽ ഹമീദ്,കെ.വി ഗഫൂർ ന്യൂ ബസാർ,വി.പി അബ്ദുൽ ജബ്ബാർ, പി.സി അജയൻ, രവി മാരാത്ത് എന്നിവർ അഭ്യർത്ഥിച്ചു.

Below Post Ad