പട്ടാമ്പി സ്വദേശി എടപ്പാൾ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍

 


പട്ടാമ്പി:പൊന്നാനിയില്‍ താമസിക്കുന്ന പട്ടാമ്പി സ്വദേശി എടപ്പാളിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍. പട്ടാമ്പി മുതുതല സ്വദേശി കൊടലില്‍ സൈനുല്‍ ആബിദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

എടപ്പാൾ പട്ടാമ്പി റോഡിലെ സ്വകാര്യ ലോഡ്‌ജിൽ മുറിയെടുത്ത് കഴിഞ്ഞുവന്ന ഇയാൾ റൂം തുറക്കാത്തതിനെ തുടർന്ന് പോലീസ് എത്തി റൂം ചവിട്ടി തുറന്നപ്പോഴാണ് മരിച്ച നിലയിൽ കാണുന്നത്.

മലപ്പുറം ജില്ലയിലെ
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പീഢനപരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവാണെന്നാണ് വിവരം.പോലീസ് നടപടി സ്വീകരിച്ചു.

Below Post Ad