പട്ടാമ്പി പുലാമന്തോൾ പാതയിൽ വാഹനാപകടം. ബസ്സും കാറും തമ്മിൽ ഇടിച്ചാണ് അപകടമുണ്ടായത്. പട്ടാമ്പി ഹൈസ്ക്കൂളിന് മുന്നിൽ ഇന്ന് ഉച്ചക്കാണ് സംഭവം
പട്ടാമ്പി ഭാഗത്തുനിന്നും കൊപ്പം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് അതേ ദിശയിൽ പോകുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് സ്വകാര്യബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാർ മറ്റൊരു ബസ്സിൽ യാത്ര തുടർന്നു.
അപകടത്തിൽ ആളപായമില്ല. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.