കുന്നംകുളത്ത് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ വൈദ്യുത തൂണിലിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

 


കുന്നംകുളം: പൊർക്കളേങ്ങാട് കൂനംമൂച്ചി റോഡിൽ ഓട്ടോറിക്ഷ വൈദ്യുത തൂണിലിടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണന്ത്യം പൊർക്കളേങ്ങാട് സ്വദേശി മുസ്ലീംവീട്ടിൽ മജീദിന്റെ മകൻ ഇല്യാസ് (49) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി 11.20-ഓടെ പൊർക്കളേങ്ങാട് സ്വദേശി ശിവശങ്കരന്റെ വീടിന് മുന്നിലായിരുന്നു അപകടം. പടിഞ്ഞാറ് ഭാഗത്ത് നിന്നും കിഴക്കോട്ട് വരികയായിരുന്ന ഓട്ടോറിക്ഷ, ഇറക്കവും വളവും ഉള്ള ഭാഗത്ത് വെച്ച് നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ഓട്ടോറിക്ഷ ഇല്യാസിന്റെ ശരീരത്തിലേക്കാണ് വീണത്.

നാട്ടുകാർ ഉടൻ തന്നെ ഇല്യാസിനെ ചൂണ്ടൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഓട്ടോറിക്ഷയുടെ യന്ത്രതകരാറാകാം അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. മൃതദേഹം ചൂണ്ടൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ കുന്നംകുളം പോലീസ് കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചു വരികയാണ്.

Below Post Ad