ചാലിശ്ശേരി പൂരം നാളെ: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി



കൂറ്റനാട് :ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് പൂരാഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3 മുതൽ രാത്രി 10 വരെ ചാലിശ്ശേരിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി..

കുന്നംകുളം, ഗുരുവായൂർ, പെരുമ്പിലാവ്, ഭാഗങ്ങളിൽ നിന്ന് പാലക്കാട്ടേക്കുള്ള വാഹനങ്ങൾ ഒറ്റപ്പിലാവ്-കോതച്ചിറ - പെരിങ്ങോട് റോഡിലൂടെ കൂറ്റനാട് ബസ്റ്റാന്റ് വഴി തിരിഞ്ഞു പോകണം.

പട്ടാമ്പിയിൽ നിന്ന് കുന്നംകുളത്തേക്കുള്ള വാഹനങ്ങൾ കൂറ്റനാട് ബസ്റ്റാന്റ് - പെരിങ്ങോട്- കോതച്ചി-ഒറ്റപ്പിലാവ് വഴി പോകണം.

ചങ്ങരംകുളത്തു നിന്ന് വരുന്ന വാഹനങ്ങൾ കോക്കൂരിൽ നിന്ന് തിരിഞ്ഞു പോകണമെന്നും ചാലിശ്ശേരി പോലീസ് അറിയിച്ചു.

Below Post Ad