വെള്ളിയാങ്കല്ല് ടേക്ക്എബ്രേക്ക് , വാട്ടർ എടിഎം ഉദ്ഘാടനം മെയ് 25 ഞായറാഴ്ച

 


തൃത്താല:വെള്ളിയാങ്കല്ലിൽ പൊതുജനങ്ങൾക്ക് ആശ്വാസമായി നിർമ്മാണം പൂർത്തിയാക്കിയ ടേക്ക്എബ്രേക്ക് വാട്ടർ എടിഎം എന്നിവയുടെ ഉദ്ഘാടനം മെയ് 25 ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് പരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ പി എം സക്കറിയ നിർവഹിക്കും. വൈസ് പ്രസിഡണ്ട് നിഷിദ ഭാസ് അദ്ധ്യക്ഷത വഹിക്കും

പരുതൂർ ഗ്രാമപഞ്ചായത്തിലെ വെള്ളിയാങ്കല്ല് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് വിവിധ പ്രദേശങ്ങളിൽ നിന്നും ധാരാളം പേരാണ് വിനോദത്തിന് എത്തിച്ചേരുന്നത്.വെള്ളിയാംകല്ല് പാർക്കിന് പുറത്ത് പൊതുജനങ്ങൾക്ക് ഉപയോഗിക്കുവാൻ ശൗചാലയമോ കുടിവെള്ള സൗകര്യമോ നിലവിൽ ഉണ്ടായിരുന്നില്ല. 

പൊതുജനങ്ങളുടെ പ്രയാസം മനസ്സിലാക്കി ഇറിഗേഷൻ ഡിപ്പാർട്ട്മെൻറ് നിന്നും ഗ്രാമപഞ്ചായത്ത് അപേക്ഷ നൽകി ശൗചാലയം നിർമ്മിക്കുന്നതിന് വേണ്ടി സ്ഥലം ഏറ്റെടുക്കുകയും 17 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് ചിലവഴിച്ച് ശൗചാലയം നിർമ്മിക്കുകയായിരുന്നു .

അതിനോടൊപ്പം തന്നെ കുടിവെള്ള സൗകര്യം ഏർപ്പെടുത്തുന്നതിന് വേണ്ടി പരുതൂർ ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ ചിലവഴിച്ച് 'വാട്ടർ എ.ടി.എം' പ്രദേശത്ത് സ്ഥാപിച്ചു.

വെള്ളിയാങ്കല്ല് പാർക്കിനകത്തെ സ്ത്രീകളുടെ ശൗചാലയം വർഷങ്ങളായി അടഞ്ഞ് കിടക്കുകയാണ്. പ്രളയത്തിൽ തകർന്ന കെട്ടിടം ഇതുവരെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. പാർക്കിന് പുറത്ത് നിർമ്മിച്ച ശൗചാലയം വെള്ളിയാങ്കല്ലിലെ സന്ദർശകർക്ക് ആശ്വാസമാകും

Below Post Ad