വല്ലപ്പുഴയിൽ കെ.എസ്.ആർ.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനഞ്ചോളം പേർക്ക് പരിക്ക്

 


പട്ടാമ്പി :വല്ലപ്പുഴ കുറുവട്ടൂരിൽ കെ.എസ്.ആർ.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം.പതിനഞ്ചോളം പേർക്ക് പരിക്ക്.

ഇന്ന് പുലർച്ചയാണ് സംഭവം. വാണിയംകുളത്തു നിന്നും വല്ലപ്പുഴ ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സും എതിരെ വളവിൽ മറ്റൊരു വാഹനത്തെ മറികടന്ന് വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ ബസ്സിൽ ഉണ്ടായിരുന്ന 15 ഓളം പേർക്ക് പരിക്കേറ്റു. ഇവരെ വാണിയംകുളത്തെയും പട്ടാമ്പിയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. 

Below Post Ad