ചങ്ങരംകുളം കക്കിടിപ്പുറത്ത് യുവാവിനെ കിടപ്പ്മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കക്കിടിപ്പുറം പുളിക്കല്‍ ബാവയുടെ മകന്‍ 45 വയസുള്ള സിറാജുദ്ധീന്‍ ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രി 11 മണിയോടെ കിടപ്പ്മുറിയില്‍ ജനലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്
സിറാജുദ്ധീനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കളക്ഷന്‍ ഏജന്റായി ജോലി ചെയ്ത് വരികയായിരുന്നു.മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും