കൂടല്ലൂർ ഗവ.ഹൈസ്ക്കൂളിന്റെ ഗ്രൗണ്ട് നിർമ്മാണ ഫണ്ടിലേക്ക് ഫിഫ ആർട്സ് & സ്പോർട്സ് ക്ലബ്ബ് സഹായം കൈമാറി


 

കൂടല്ലൂർ സ്കൂളിലെ ഗ്രൗണ്ട് നവീകരണ പ്രവർത്തന ഫണ്ടിലേക്ക് ഫിഫ ആർട്സ് & സ്പോർട്സ് ക്ലബ്ബ് നൽകാം എന്ന് ഏറ്റിരുന്ന 10000 രൂപ ക്ലബ്ബ് പ്രസിഡൻ്റ് റംഷീദ് എം വി സ്കൂൾ പ്രധാന അധ്യാപിക ഷീന ടീച്ചർക്ക് മറ്റു ക്ലബ്ബ് അംഗങ്ങളുടെയും സ്കൂൾ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ കൈമാറി. 

ഈ തുകക്ക് പുറമെ ഗ്രൗണ്ടിലേക്ക് ആവശ്യമായ ഗോൾ പോസ്റ്റും ഫിഫ ക്ലബ്ബ് സ്ഥാപിച്ച് നൽകാം എന്ന് അറിയിക്കുകയും ചെയ്തു. കഴിഞ്ഞ കാലങ്ങളിലെ പോലെ തന്നെ സ്കൂളിൻ്റെ തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ഫിഫ ആർട്സ് & സ്പോർട്സ് ക്ലബ്ബ് കൂടെ ഉണ്ടാവും എന്ന ഉറപ്പും നൽകി.

Below Post Ad