പട്ടാമ്പിയിൽ ഫുട്‌ബോൾ കളിക്കിടെ 17കാരനെതിരെ ആൾക്കൂട്ട മർദനം. പട്ടാമ്പി കൊടലൂർ സ്വദേശി കെടി ഹഫീസിനാണ് മർദനമേറ്റത്. കുട്ടിയുടെ തലയോട്ടിക്ക് ക്ഷതമേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ ഹഫീസിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച പട്ടാമ്പി കൽപക സെന്ററിൽ ഫുട്‌ബോൾ കളിക്കിടെയുണ്ടായ തർക്കം പരിഹരിക്കുന്നതിനിടെയാണ് ഒരു സംഘം ആയുധമുപയോഗിച്ച് ഹഫീസിനെ മർദിച്ചത്.
മർദനമേറ്റ സംഭവത്തിൽ പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് ഹഫീസിന്റെ കുടുംബം ആരോപിച്ചു.പോലീസ് വീഴ്ചക്കെതിരെ മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകുമെന്ന് ഹഫീസിന്റെ മാതാവ് പറഞ്ഞു. അതേസമയം കുടുംബത്തിന്റെ പരാതിയിൽ കേസെടുത്തതായും നാല് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.