മലമ്പുഴ ഡാമിൽ കുളിക്കിനിറങ്ങിയ സഹോദരങ്ങൾ മുങ്ങി മരിച്ചു

 


പാലക്കാട്: മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. പാലക്കാട് പൂളക്കാട് സ്വദേശി നസീഫിൻ്റെ മക്കൾ മുഹമ്മദ് നിഹാൽ, ആദിൽ എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി ഇരുവരും ഡാമിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. നീണ്ട നേരത്തെ തെരച്ചിലിനൊടുവിൽ ഇന്ന് പുല‍ർച്ചെ ആണ് ഇരുവരുടേയും മ‍ൃതദേഹം കണ്ടെത്തിയത്.

 പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

Below Post Ad