"തെരുവിലൂടെ നടന്നു പോയ ഒരു മുഖം… രാവെന്നോ പകലെന്നോ ഇല്ല
പുലമ്പി പുലമ്പി കോച്ചി വഴികൾ
താണ്ടും
അതിലിടവഴികളുണ്ടാവും
നഗരങ്ങളുണ്ടാവും
കുറേ വീടുകളുണ്ടാവും
നിളയിലോഴുകുന്ന പുഴവെള്ളം മോന്തി കുടിക്കും
മുഖത്തടിച്ചു കഴുകും"—
ഈ വരികൾക്കു പിന്നിലുണ്ട് ഒരു അത്ഭുതകരമായ യാഥാർത്ഥ്യം. 'സ്റ്റേഷൻ നമ്പർ വൺ: ദി കിച്ചൻ' എന്ന കവിതാ പുസ്തകത്തിൽ നിന്ന് പിറന്നത്, തെരുവിലെ ഒരു സ്ത്രീയുടെ യാഥാർത്ഥ്യത്തെ ആഴത്തിൽ ആവിഷ്ക്കരിക്കുന്ന ‘കോച്ചി’ എന്ന കഥാപാത്രമാണ്. ഇപ്പോൾ, അതേ മുഖത്തെ — അതേ ജീവിതത്തെ — എഴുത്തുകാരൻ അർഷദ് കൂടല്ലൂർ നേരിലറിയുകയാണ്.
ഒരു പച്ച പാടയിൽ നിഴലായി കവിതയായ ആ സ്ത്രീ, കൂടല്ലൂർ തെരുവിലൂടെ പതിവായി നടക്കാറുള്ളതായിരുന്നു. കാലം മാറിയിട്ടും, കണ്ണിലെ സ്വപ്നങ്ങൾ മാറിയില്ലെന്നും, ജീവിതത്തിന്റെ കടുപ്പങ്ങൾ കണ്ണിരായി മാറിയതുമാണ് അർഷദ് എഴുതുന്നത്.
“കോച്ചിയെ എഴുതുമ്പോൾ ഞാൻ അതൊരു കാവ്യകല്‍പനയായി കണ്ടിരുന്നു. പക്ഷേ, ഇന്നിത് യാഥാർത്ഥ്യമാണ്. എന്റെ കവിതയെ ജീവിതം മറികടക്കുമ്പോൾ ഉള്ള അത്ഭുതം അതാണ് ഇതിൽ നിറയുന്നത്,” അർഷദ് പറഞ്ഞു.
അഭിമാനത്തോടെ തല ഉയർത്തി സംസാരിക്കുന്ന സ്ത്രീ – ആ ദുരിതം കൂടെപ്പോയപ്പോൾ പോലും എവിടെയോ അകലെയായി ഒരു പ്രതീക്ഷയുടെ കനൽ സൂക്ഷിക്കുന്നവർ. അവരുടെ കാലുകൾക്ക് ചൂടില്ലെങ്കിലും ഹൃദയത്തിൽ ഒരാന്തരീക്ഷം നിലനില്ക്കുന്നു — ഇങ്ങനെയാണ് അർഷദ് കവിതയെ അവസാനിപ്പിക്കുന്നത്.
കൈയ്യിലൊരു പുസ്തകം... അതിൽതന്നെ അവർ കണ്ടത് അവരെയാണ്. “ഈ പുസ്തകത്തിൽ ഞാൻ ഉണ്ട്... ഈ എഴുത്തുകാരൻ എന്നെ കണ്ടിരിക്കുന്നു” എന്നവളുടെ വാക്കുകളാണ് അർഷദിനെ വിങ്ങിപ്പെടുത്തിയത്.
ജീവിതം തന്നെയാണ് ഏറ്റവും വലിയ സാഹിത്യം അർഷദ് അഭിപ്രായപ്പെട്ടു.