മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറു ദിവസം പ്രായമായ പിഞ്ച് കുഞ്ഞ് മരിച്ചു

 



 പെരുമ്പിലാവ് : മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറു ദിവസം പ്രായമായ പിഞ്ച് കുഞ്ഞ് മരിച്ചു. കടവല്ലൂർ വടക്കുമുറി മാനംകണ്ടത്ത് അബ്ദുൽ വാഹിദ് - ഷഹീറ ദമ്പതികളുടെ മകൻ മുഹമ്മദ് ആബിദ് ആണ് മരിച്ചത്. വെള്ളിയാഴ്ച കാലത്ത് എഴുന്നേറ്റപ്പോൾ കുട്ടിക്ക് അനക്കം ഉണ്ടായിരുന്നില്ല. തുടർന്ന് വീട്ടുകാർ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

 കുന്നംകുളം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

രാത്രിയിൽ ഉറക്കത്തിനിടെ കുടിച്ചിരുന്ന മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ശ്വാസ തടസ്സം ഉണ്ടായതാണ് മരണകാരണമെന്നാണ് നിഗമനം

Tags

Below Post Ad