മലമ്പുഴ ഡാമിൽ ഓഗസ്റ് 21 മുതൽ 31 വരെ റൂൾ കർവ് പ്രകാരം നിലനിർത്തേണ്ട ജലനിരപ്പ് 113 .91m ആണ്. നിലവിൽ ഡാമിലെ ജലനിരപ്പ് (28/08/2025, 6 PM) 114.09m ആണ്.
വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഡാമിലേക്കുള്ള നീരോഴുക്ക് വർദ്ധിക്കുന്നതിനാൽ റൂൾ കർവിൽ ജലനിരപ്പ് നിർത്തുന്നതിനായി മലമ്പുഴ ഡാമിൽ നിന്ന് വൈദ്യുതി ഉത്പാദനം നാളെ ( 29/08/2025) വെള്ളിയാഴ്ച രാവിലെ 8.00 മണിക്ക് ആരംഭിക്കുന്നതാണ് .
ആയതിനാൽ കൽപ്പാത്തി പുഴയുടെയും ഭാരതപുഴയുടെയും തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.