പട്ടാമ്പി ചേമ്പർ ഓഫ് കൊമേഴ്സും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയും സംയുക്തമായി നടത്തി വരാറുള്ള സൗജന്യ നേത്ര തിമിര ശസ്ത്രക്രിയ ക്യാമ്പും, പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജുമായി ചേർന്ന് നടത്തുന്ന സൗജന്യ ശസ്ത്രക്രിയ നിർണയ ക്യാമ്പും നാളെ നടക്കും.
തൈറോഡ് സംബന്ധമായ സർജറി, വെരിക്കോസ് വെയിൻ, ഹെർണിയ, ഉദര രോഗങ്ങൾക്കുള്ള ശസ്ത്രക്രിയ, പൈൽസ് സർജറി, ഫിഷർ, ഫിസ്റ്റുല, അപ്പന്റിസൈറ്റിസ്, സ്തനങ്ങളിലെ മുഴ, ജനറൽ മെഡിസിൻ തുടങ്ങിയ രോഗങ്ങൾക്കുള്ള ചികിത്സ ലഭിക്കും.
ഒക്ടോബർ 26 ഞായറാഴ്ച രാവിലെ 8.30 മുതൽ ഉച്ചക്ക് 12.30 വരെ, ചേമ്പർ ഹൗസിലാണ് ക്യാമ്പ് നടക്കുന്നതെന്ന് ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് കെ.പി കമാൽ അറിയിച്ചു.
വിശദ വിവരങ്ങൾക്ക്:
9747213900.
