പ്രമുഖ ഇസ്ലാമിക പണ്ഡിതനും ഭരണാധികാരിയുമായിരുന്ന സ്വലാഹുദ്ദീൻ അയ്യൂബിയുടെ ജീവിതവും സേവനവും എന്ന പ്രമേയത്തിൽ, ആഗസ്റ്റ് 29 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് അക്കാഡമിക്ക് കോൺഫറൻസ് സംഘടിപ്പിക്കുമെന്ന് പടിഞ്ഞാറങ്ങാടി സലാഹുദ്ദീൻ അയ്യൂബി കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസിലെ വിദ്യാർത്ഥി സംഘടനയായ അയ്യൂബി സ്റ്റുഡൻസ് അസോസിയേഷൻ (ADSA)ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അയ്യൂബി എജുസിറ്റി അക്കാഡമിക്ക് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ കേരളത്തിലെ ദഅവ കോളേജുകൾ, ശരീഅത്ത് കോളേജുകൾ, പള്ളി ദർസുകൾ എന്നിവിടങ്ങളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് തെരഞ്ഞെടുത്ത 10 പ്രബന്ധങ്ങൾ അവതരിപ്പിക്കും. അതിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാർത്ഥിക്ക് 3333 രൂപയും രണ്ടാം സ്ഥാനത്തിന് 2222 രൂപയും മൂന്നാം സ്ഥാനത്തിന് 1111 രൂപയും കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും.
ADSA ഭാരവാഹികളായ ഇസ്മായിൽ സിദ്ദീഖി,ജാഫർ സാദിഖ് സഖാഫി, എം.കെ ജാസിർ, മുഹമ്മദ് ജുനൈദ്, അൽത്താഫ് കോട്ടായി, സിറാജുദ്ദീൻ മാറഞ്ചേരി, മുഹമ്മദ് സാബിത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.