ചാലിശ്ശേരി :ശാരീരിക വൈകല്യം മറയാക്കി തട്ടിപ്പു നടത്തി സ്വർണ്ണവും പണവും തട്ടിയ രണ്ട് പേർ അറസ്റ്റിൽ. തിരൂർ ചമ്രവട്ടം സ്വദേശി അരപ്പയിൽ വീട്ടിൽ മുഹമ്മദ് റാഷിദ്,ചാലിശ്ശേരി ആലിക്കര സ്വദേശി മേലേതലക്കൽ ബാസിൽ എന്നിവരാണ് ചാലിശ്ശേരി പോലീസിൻ്റെ പിടിയിലായത്. ഇതിൽമുഹമ്മദ് റാഷിദിൻ്റെ പേരിൽ തിരൂർപോലീസിൽ നേരത്തെ കേസ് ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു.
യുവതിയുമായി സൗഹൃദം സ്ഥാപിച്ച അംഗപരിതരായ വ്യക്തികൾ തങ്ങളുടെ ശാരീരികവൈകല്യം സഹതാപമാക്കി യുവതിയിൽ നിന്നും ആറ് പവനോളം ആഭരണങ്ങളും 52000 രൂപയും കൈക്കലാക്കിയാണ് ഇവർ കടന്നുകളഞ്ഞത്.
ചതിയിൽ പെട്ട വിവരം യുവതിയുംകുടുംബവും ചാലിശ്ശേരി പോലീസിൽ തൽസമയം അറിയിക്കുകയും പോലീസ് ഇവരെ പിൻതുടർന്ന് സ്ഥലത്തെത്തുകയുംചെയ്‌തു.എന്നാൽ തങ്ങളുടെ ഭാഗം ന്യായീകരിക്കുകയും തങ്ങളുടെ അവസ്ഥ കാണിച്ച് സഹതാപരീതിയിൽ സംസാരിച്ച് പോലീസിൻ്റെ അന്വേഷണം വഴിതിരിച്ച് വിടാൻ വീണ്ടും നുണകൾ പറഞ്ഞ ഇവരെ കൃത്യമായ തെളിവുകളോടെ ചാലിശ്ശേരി പോലീസ് കസ്റ്റഡിയിലെടുക്കുകയും ട്രാൻസലേറ്ററിൻ്റെ സഹായത്തോടെ കാര്യങ്ങൾ മനസ്സിലാക്കി പ്രതികൾകെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അവർ തട്ടിയെടുത്ത ആറു പവനോളം ആഭരണങ്ങൾ വിറ്റ കടയിൽ നിന്നും കേസിലേക്ക് തിരിച്ചെടുക്കുകയും ചെയ്തു.
ആഭരണങ്ങൾ വിറ്റു കിട്ടിയ പണം വില കൂടിയ iPhone മൊബൈലുകളും മറ്റും വാങ്ങി ആർഭാട ജീവിതത്തിന് ആണ് പ്രതികൾ ഉപയോഗിച്ചത്.
പ്രതികൾക്കെതിരെ ചാലിശ്ശേരി പോലീസ്കേസെടുത്ത് നടപടികൾ സ്വീകരിച്ചു.ഷൊർണ്ണൂർ DYSP മനോജ്കുമാറിൻ്റെ നേതൃത്വത്തിൽ ചാലിശ്ശേരി ഇൻസ്പെക്ടർ മഹേന്ദ്രസിംഹൻ,SI ശ്രീലാൽ,സ്ക്വാഡ് അംഗങ്ങളായ ASl അബ്ദുൾറഷീദ്, SCPO സജിത്ത്,ASI ജയൻ,SCPO രഞ്ജിത്ത്,SCP0 നൗഷാദ്ഖാൻ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് സഹതാപം സൃഷ്ടിച്ച് തട്ടിപ്പ്നടത്തിയ ഇവരുടെ തട്ടിപ് ചുരുൾ നിവർത്തി പ്രതികളെ നിയമത്തിന് മുൻപിൽ കൊണ്ടുവന്നത്.
