പട്ടാമ്പി: തൃശ്ശൂരില്‍ ട്രെയിനില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് പട്ടാമ്പി കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പട്ടാമ്പി പരുതൂർ സ്വദേശി വിഷ്ണു ആണ് (19 ) മരിച്ചത്.പട്ടാമ്പി എസ്.എന്‍.ജി.എസ് കോളേജിലെ ബികോം വിദ്യാര്‍ഥിയാണ്.
ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനിലെ ജനറല്‍ കോച്ചില്‍ നിന്നുമാണ് യുവാവ് വീണത്. തൃശ്ശൂര്‍ മിഠായി ഗേറ്റിന് സമീപമായിരുന്നു അപകടം. ഇരിഞ്ഞാലക്കുടയില്‍ നിന്നും പട്ടാമ്പിയിലേക്കുള്ള യാത്രക്കിടയായിരുന്നു സംഭവം. സുഹൃത്തുമൊന്നിച്ച് ഡോറിന് സമീപം നിന്ന് യാത്ര ചെയ്യുന്നതിനിടെ വിഷ്ണു അബദ്ധത്തില്‍ പുറത്തേക്ക് വീഴുകയായിരുന്നു.
കഴിഞ്ഞ പഞ്ചായത്ത് മേളയിൽ ചാമ്പ്യൻമാരായ കിങ് ബ്രദേഴ്സ് പരുതൂർ ടീമിലെ മിന്നും താരം ആയിരുന്നു വിഷ്ണു. തുടർന്ന് ബ്ലോക്ക് തലത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചു.
വിഷ്ണുവിന്റെ വിയോഗത്തിൽ പരുതൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരാഞ്ജലികൾ അർപ്പിച്ചു