സ്കൂൾ കുട്ടികളെ കയറ്റിയില്ല:ബസിനെ പിന്തുടർന്ന് പിടികൂടി മോട്ടോർ വാഹന വകുപ്പ്

 


തിരുനാവായ നാവാമുകുന്ദാ സ്കൂൾ കുട്ടികളെ കയറ്റാതെ പോയ ബസ് മോട്ടോർ വാഹനവകുപ്പ് പിന്തുടർന്ന് പിടികൂടി. ഇന്നലെ വൈകീട്ട് തിരുനാവായ താഴത്തറയിൽ പരിശോധന നടത്തുമ്പോഴാണ് കുട്ടികളെ കയറ്റാതെ ബസ്സ് പോയത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടത്. 

കുറ്റിപ്പുറം ഭാഗത്തേക്ക്‌ പോയ ബസിനെ പിന്തുടർന്ന് രങ്ങാട്ടൂരിൽ വച്ചാണ് ബസ്സ് പിടിക്കൂടിയത്.യാത്രക്കാർ ഉള്ളത് കൊണ്ട് ബസ്സ് യാത്ര തുടരാൻ അനുവദിക്കുകയും ഡ്രൈവർ കണ്ടക്ടർ എന്നിവരോട് ഇന്ന് തിരൂർ ജോയിന്റ് ആർ ടി ഓ യുടെ മുന്നിൽ ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്തു.

എം.വി.ഐമരായ ശരത് ചന്ദ്രൻ, മഹേഷ്‌, രാജേഷ്.എ എം വി ഐ മരായ,ഹരി,രഞ്ജു, സ്വാതി എന്നിവർ ആണ് പരിശോധന നടത്തിയത്.

Below Post Ad