മലപ്പുറം: മേലങ്ങാടിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. 13 വയസുകാരി ഫാത്തിമയാണ് ആത്മഹത്യ ചെയ്തത്. മൊബൈൽ ഫോൺ ഉപയോഗിച്ചതിന് വീട്ടിൽ നിന്ന് കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു. പിന്നാലെ മുറിക്കുള്ളിൽ കയറി കതകടച്ച ഫാത്തിമ ആത്മഹത്യ ചെയ്യുകയായിരുന്നു. തൊട്ടിൽ കെട്ടാനുള്ള ഹുക്കിൽ കെട്ടിയാണ് ആത്മഹത്യ ചെയ്തത്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
